റിട്ടയർമെൻ്റിന് നാട്ടിലെ വിദ്യാലയത്തിന് വൈറ്റ് ബോർഡുകൾ സമ്മാനിച്ച് അധ്യാപകൻ


കൊളച്ചേരി:
പള്ളിക്കുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഇന്ന് വിരമിച്ച അധ്യാപകൻ കൊളച്ചേരിയിലെ ടി. സജീവൻ മാസ്റ്റർ നാട്ടിലെ ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിന് 4 വൈറ്റ് ബോർഡുകൾ സമ്മാനമായി നൽകി. മാഷിൻ്റെ കുട്ടികൾ പഠിച്ച നാട്ടിലെ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് എന്തെങ്കിലും നൽകണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിച്ചത്. ക്ലാസുകൾ ഹൈടെക് ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇത് പ്രയോജനപ്പെടും.പ്രവേശനോത്സവ ദിവസത്തിൽ തന്നെ ഇങ്ങനെയൊരു സമ്മാനം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് വിദ്യാലയ പ്രവർത്തകർ. മാഷിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ, സ്റ്റാഫ് സെക്രട്ടരി ടി.മുഹമ്മദ് അഷ്റഫ്, എസ് എസ് ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ എന്നിവരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് സജീവൻ മാഷിൽ നിന്നും ബോർഡുകൾ ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി. വത്സൻ മാസ്റ്റർ സംസാരിച്ചു.

Previous Post Next Post