രാത്രിയിൽ പൂട്ട് പൊട്ടിച്ച് മോഷണശ്രമം നടത്തിയ നിരവധി മോഷണ കേസിലെ പ്രതി മയ്യിൽ പോലീസിൻ്റെ പിടിയിൽ


മയ്യിൽ:- 
കുറ്റ്യാട്ടൂർ സൂപ്പിപീടിക എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന  മെട്രോ കാർ എന്ന വർക് ഷോപ്പ് രാത്രിയിൽ ഗേറ്റ് പൊളിച്ച് അകത്ത് കയറി കളവ് നടത്താൻ ശ്രമിച്ചതിന് ഉടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ മയ്യിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്മാൻ എന്നയാളെ  കൃത്യത്തിന് ഉപയോഗിച്ച KL 14 F 2483 നമ്പർ സുമോ വാഹനത്തിൽ സഞ്ചരിക്കവേ അറസ്റ്റ് ചെയ്തു.

 മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷ് ,എസ്.ഐ സുരേഷ് കെ. Asiമാരായ രാജേഷ്, അസ്കർ ,CP0 മാരായ വിജിൽ, ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ടി പ്രതി ബലാൽസംഘം, വധശ്രമം ,മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. കോഴിക്കോട്, മലപ്പുറം കാസർഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിക്കെതിരെ ധാരാളം കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി.

Previous Post Next Post