കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ പുസ്തകക്കാഴ്ച പ്രദർശനത്തിന് തുടക്കമായി


കൊളച്ചേരി: - 
വായനാ വാരാചരണത്തിൻ്റെ ഭാഗമായി കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ പുസ്തക്കാഴ്ച്ച പ്രദർശനം തുടങ്ങി.

സ്കൂളിലെ അക്ഷരദീപം വായനശാലയും കയ്യൂർ സ്മാരക വായനശാലയും സംയുക്തമായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. കാഴ്ചപ്പുരയിൽ സജ്ജമാക്കിയ പ്രദർശനത്തിൽ ബാലസാഹിത്യ കൃതികൾ, വിശ്വസാഹിത്യത്തിലെയും മലയാളത്തിലെയും പ്രശസ്ത കൃതികൾ, റഫറൻസ് ഗ്രന്ഥങ്ങൾ, ദിനപത്രങ്ങൾ, ആനുകാലികങ്ങൾ എന്നിവയാണുള്ളത്..

പ്രദർശനം കവി വിനോദ് കെ നമ്പ്രം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനോടൊപ്പം പരിപാടിയിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഓരോ പുസ്തകവും വെളിച്ചത്തിലേക്ക് തുറക്കുന്ന വാതിൽ പാളികളാണെന്നും തിന്മയുടെ ഇരുൾ മാറ്റി നല്ല മനുഷ്യരാവാൻ അവ നമ്മെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനാവാൻ പരന്നതും ആഴവുമുള്ള വായനയും വേറിട്ട കണ്ണോടെ ചുറ്റുപാടിനെ നിരീക്ഷിക്കുകയുമാണ് വേണ്ടത്.

ചടങ്ങിൽ എസ് എസ് ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ അധ്യക്ഷനായി. സ്കൂൾ ലീഡർ നിപുണ.വി.വി, അമേയ സത്യൻ, തന്മയ.പി എന്നിവർ ആശംസ നേർന്നു.വി.വി. രേഷ്മ ടീച്ചർ പുസ്തക പരിചയം നടത്തി.പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ സ്വാഗതവും കെ.ശിഖ ടീച്ചർ നന്ദിയും പറഞ്ഞു.




Previous Post Next Post