സമാദരം : അനുമോദന സമ്മേളനം ഞായറാഴ്ച


മയ്യിൽ :- 
തായം പൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ''സമാദരം" അനുമോദന സമ്മേളനം ജൂൺ 19 ഞായറാഴ്ച വൈകീട്ട് 5:30 ന് തായംപൊയിലിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 

കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട  കരിവെള്ളൂർ മുരളി, ഫോക് ലോർ അക്കാദമി സെക്രട്ടറി ഡോ: എ വി അജയകുമാർ, മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള സി കെ ശേഖരൻ മാസ്റ്റർ പുരസ്കാരജേതാവ് കെ പി കുഞ്ഞികൃഷ്ണൻ, കാൻ ഫെസ്റ്റിവെലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട'നിറയെ തത്തകളുള്ള മരം ' എന്ന സിനിമയിലെ അഭിനേതാവ്  സി വി നാരായണൻ , വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവ്  ഒ ശരത്കൃഷ്ണൻ എന്നിവരെ ചടങ്ങിൽ  ആദരിക്കും. 

വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടക്കും.

Previous Post Next Post