മയ്യിൽ :- ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് റിനേഷ് അരിമ്പ്രയെ നരേന്ദ്ര മോദി സർക്കാരിൻ്റെ എട്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ബിജെപി മയ്യിൽ മണ്ഡലം കമ്മിറ്റി ആദരിച്ചു .അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് സുമേഷ് നണിയൂർ താമര പൂവ് നൽകി പൊന്നാട അണിയിച്ച് ആദരിച്ചു.ജനറൽ സിക്രട്ടറി ശ്രീഷ് മീനാത്ത്, ട്രഷറർ ബാബുരാജ് രാമത്ത് എന്നിവർ പങ്കെടുത്തു.
2018 ൽ കൊട്ടാരക്കരയിൽ ശ്രീകണ്ഠൻ നായർ നടത്തിയ ടോക്ക് ഷോയിൽ നീണ്ട ഏഴു മണിക്കൂർ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ നേരിടുകയും സമർത്ഥമായ ഉത്തരങ്ങൾ കൊണ്ട് പൊരുതി വിജയിച്ചാണ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത് .ബി ബി സി ചാനലിലെ ഗ്രഹം ബെല്ലിൻ്റെ റെക്കോർഡ് ആണ് റിനേഷ് പഴങ്കഥയാക്കിയത് .. അരിമ്പ്രയിലെ കൃഷ്ണൻ - കമലാക്ഷി ദമ്പതികളുടെ മകനായ റിനേഷ് നിരവധി ഷോർട്ട് ഫിലിമുകളിലും സുരേന്ദ്രൻ കലൂർ സംവിധാനം ചെയ്ത മുന്ന എന്ന ചിത്രത്തിലും മികച്ച അഭിനയം കാഴ്ച്ച വെച്ച റിനേഷ് മികച്ച സ്റ്റേജ് അവതാരകനും മികച്ച അനൗൺസറുമാണ് .