കണ്ണൂർ ജില്ലാ ജൂനിയർ ഫുട്ബോൾ ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട നണിയൂർ നമ്പ്രത്തെ സച്ചിൻ സുനിലിന് ആദരം

 

മയ്യിൽ :-  കണ്ണൂർ ജില്ലാ ജൂനിയർ ഫുട്ബോൾ ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട നണിയൂർ നമ്പ്രത്തെ സച്ചിൻ സുനിലിനെ ആദരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിൻ്റെ എട്ടാം വാർഷികത്തിൻ്റെ ഭാഗമായുള്ള പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ ബി ജെ പി സംസ്ഥാന കൗൺസിൽ അംഗവും മയ്യിൽ മണ്ഡലം പ്രഭാരിയുമായ കെ എൻ വിനോദൻ മാസ്റ്റർ ബി ജെ പി മയ്യിൽ മണ്ഡലത്തിന് വേണ്ടി സച്ചിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

 സച്ചിൻ്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി മയ്യിൽ മണ്ഡലം പ്രസിഡൻ്റ് സുമേഷ് നണിയൂർ, ജനറൽ സിക്രട്ടറി ശ്രീഷ് മീനാത്ത് എന്നിവർ പങ്കെടുത്ത് അനുമോദനമറിച്ചു സച്ചിൻ്റെ പിതാവ് സുനിൽ യങ്ങ് ചലഞ്ചേഴ്സ് മയ്യിൽ ഫുട്ബോൾ ടീമിൻ്റെ മുൻ ഗോളി കൂടിയായിരുന്നു. ഫുട്ബോളിനോടും സ്പോർട്സിനോടുമുള്ള അടങ്ങാത്ത ആവേശത്തിൽ തൻ്റെ മൂന്ന് മക്കളെയും അദ്ദേഹം കായികലോകത്തേക്ക് കൈപിടിച്ചു നടത്തി  . മൂത്ത മകൻ സാഗർ സുനിലും ഫുട്ബോൾ താരം തന്നെയാണ് . മുൻ ജില്ലാ ജൂനിയർ ടീമിൽ കളിച്ചിട്ടുണ്ട് .മകൾ സാനിയ സുനിൽ അത്ലറ്റ്സിലാണ് കഴിവ് തെളിയിച്ചത്. സുജിതയാണ് ഈ കായിക കുടുംബത്തിൻ്റെ അമ്മ.

Previous Post Next Post