മയ്യിൽ:- അനിയന്ത്രിത ഖനനം മൂലം മണ്ണുമാന്തിയന്ത്രത്തിൽ കുന്നിടിഞ്ഞ് വീണ് മറുനാടൻ തൊഴിലാളി മരിച്ച സ്ഥലം ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാസംഘം സന്ദർശിച്ചു.
ലോക പരിസ്ഥിതിദിനത്തിൽ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണിത്. മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ പഞ്ചായത്തുകളുൾപ്പെടെ 200-ലധികം കേന്ദ്രങ്ങളിൽ പഠനം നടത്തും. ജില്ലയിലെ അനധികൃത ഖനനം തടയുന്നതിന്റെ ഭാഗമായി ആറിന് വൈകിട്ട് അഞ്ചിന് ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് മയ്യിൽ ടൗണിലും മറ്റ് കേന്ദ്രങ്ങളിലും ജനസഭകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സംഘത്തിൽ ജില്ലാ സെക്രട്ടറി പി.പി.ബാബു, ഡോ. ടി.കെ.പ്രസാദ്, കൺവീനർ കെ.സുരേഷ്, ജില്ലാ വൈസ് പ്രസിഡൻറ് കെ.സി.പദ്‌മനാഭൻ, കെ.സതീശൻ, മേഖലാ പ്രസിഡന്റ് എ.ഗോവിന്ദൻ, മേഖലാ സെക്രട്ടറി പി.കുഞ്ഞിക്കൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി കെ.കൃഷ്ണൻ വേളം, വി.ഗംഗാധരൻ, മനോജ് അഴീക്കോട് എന്നിവരുമുണ്ടായിരുന്നു.