ചന്ദ്രൻ തെക്കേയിലിനെ ആദരിക്കും

 


കൊളച്ചേരി:- കൊളച്ചേരി ഇറ്റാക്സ് കോളേജിന്റെ സ്ഥാപകനും അധ്യാപകനുമായ ചന്ദ്രൻ തെക്കേയിലിനെ ആദരിക്കുന്നു. അദ്ദേഹത്തിന് എൺപത് വയസ്സ് തികയുന്ന വേളയിലാണ് ശിഷ്യരും നാട്ടുകാരും ആദരിക്കുന്നത്.

നാളെ ഞായറാഴ്ച 10-ന് മുല്ലക്കൊടി ബാങ്ക് ഹാളിൽ നടക്കുന്ന ആദര സമ്മേളനം മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 1972-ൽ ആരംഭിച്ച ഇറ്റാക്സ് കോളേജിന്റെ സാരഥിയാണ്ചന്ദ്രൻ. സയൻസ്, ഗണിതശാസ്ത്ര അധ്യാപകനായ ഇ​ദ്ദേഹം നാടക രചന, സംവിധാനം, അഭിനയം തുടങ്ങിയമേഖലകളിലും പ്രശസ്തനാണ്.സംഘാടകസമിതി ചെയർമാൻ കെ.എൻ.രാധാകൃഷ്ണൻ, കെ.സി.സോമൻ നമ്പ്യാർ, പി.കെ.സരസ്വതി, എം.അശോകൻ, കയരളം ചന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Previous Post Next Post