കണ്ണൂർ :-പള്ളികളിൽ ജുമാ നമ സ്കാരത്തോടനുബന്ധിച്ചുള്ള പ്രഭാഷണങ്ങളിൽ സാമുദായിക സൗഹാർദം തകർക്കുന്നതോ വർ ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ പ്രഭാഷണങ്ങൾ പാടില്ലെന്നു കാണിച്ച് മയ്യിൽ പ്രദേശത്തെ ഏതാനും പള്ളി കമ്മിറ്റികൾക്ക് പൊലീസ് നോട്ടിസ് നൽകിയതു പ്രതിഷേധാർഹമാണെന്ന് മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി.
എസ്എച്ച്ഒ ഒപ്പു വച്ച നോട്ടിസാണ് കമ്മിറ്റികൾക്കു നൽകിയിട്ടുള്ളത്. എന്നാൽ ഇതു സംബന്ധിച്ച് പൊലീസിന്റെ ഉന്നതതലങ്ങളിൽ നിന്ന് അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. നോട്ടിസിന്റെ ആധികാരികത സംബന്ധിച്ച് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയും ന്യൂനപക്ഷ സ്നേഹം പ്രസംഗിക്കുന്ന സി പിഎമ്മും നിലപാട് വ്യക്തമാക്ക ണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.