കൊളച്ചേരി:-സൗദി ബൈഷ് കെഎംസിസി യുടെ മികച്ച ജീവ കാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്‌കാരം സാദിഖലി തങ്ങൾ കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് കൂടിയായ ജമാൽ സാഹിബ് കമ്പിൽന് നൽകി ആദരിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി സൗദി കെഎംസിസിയുടെ നിറ സാന്നിധ്യമായ ജമാൽ കമ്പിൽ മത സാമൂഹിക ജീവ കാരുണ്യ മേഖലയിൽ സജീവമാണ് സൗദി യാമ്പു കെഎംസിസി സെന്ററൽ കമ്മിറ്റി നേതാവ് ,യാമ്പു കണ്ണൂർ ജില്ലാ കെഎംസിസി സ്ഥാപക നേതാവ് തുടങ്ങി ജോലി ആവിശ്യാർത്ഥം ജിസാനിലേക്കു പോകുന്നത് വരെ യാമ്പു കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറിയായിരുന്നു.