SSLC,PLUS TWO പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും യൂത്ത് കോൺഗ്രസ് പള്ളിപ്പറമ്പ് യൂണിറ്റ് ആദരിച്ചു

 


പള്ളിപ്പറമ്പ്:- KSU, യൂത്ത് കോണ്ഗ്രസ്  പള്ളിപ്പറമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC, PLUS TWO പരീക്ഷയിൽ വിജയം കരസ്ഥാമാക്കിയ പള്ളിപ്പറമ്പ് വാർഡിലെയും, കോടിപ്പോയിൽ വാർഡിലെയും  മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. പള്ളിപ്പറമ്പ് ഹിദായാത്തു സ്വിബിയാൻ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ ടി മോഹനൻ വിദ്യാർത്ഥികളെ അനുമോധിച്ചു. അഡ്വ: ഇ ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.കെ ബാലസുബ്രമണ്യൻ, അമീർ എ പി, യഹ്യ സി.വി, മുസവ്വിർ ടി.പി എന്നിവർ പ്രസംഗിച്ചു.

മുസ് തഹ്സിൻ ടി.പി സ്വാഗതവും മുഫീദ് ഇ വി നന്ദിയും പറഞ്ഞു

Previous Post Next Post