ഹവിൽദാർ കെ പി പ്രജോഷിന്റെ ശവസംസ്‌കാരം ആഗസ്ത് 2 ചൊവ്വാഴ്ച


മയ്യിൽ :- രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ചു മരണപ്പെട്ട ഹവിൽദാർ കെ പി പ്രജോഷിന്റെ ശവസംസ്‌കാരം ആഗസ്ത് 2 ചൊവ്വാഴ്ച രാവിലെ 11മണിക്ക് നടക്കും.   

അന്നേ ദിവസം രാവിലെ 9 .30 മുതൽ മൃതദേഹം  വേളം പൊതുജന വായനശാലയിൽ പൊതു ദർശനത്തിനു വെക്കും.തുടർന്ന് മൃതദേഹം  വീട്ടിലേക്കു കൊണ്ടുപോകും.ശവസംസ്കാരം 11മണിക്കു കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

മയ്യിൽ വേളം സ്വദേശിയായ  ഇന്ത്യൻ കരസേനയിലെ ഹവിൽദാർ കുന്നും പുറത്ത് വീട്ടിൽ കെ.പി പ്രജോഷ്  രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് ഇന്നലെയാണ് മരണപ്പെട്ടത്.

 പരേതനായ കെ.പി കൃഷ്ണൻ , പ്രസന്ന കുമാരി ദമ്പതികളുടെ മകനാണ് കെ.പി പ്രജോഷ്.


Previous Post Next Post