പെരുമാച്ചേരിയിൽ തെരുവുനായ ശല്യം രൂക്ഷം


പെരുമാച്ചേരി:- 
പെരുമാച്ചേരി പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാവുന്നു.റോഡിലും പൊതുവഴിയിലും നിത്യേന നിരവധി നായകളാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്നത്.

സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വഴികളിലും  ഇവയുടെ ശല്യം ഏറുന്നുണ്ട്. കുട്ടികൾക്ക് മുതിർന്നവരുടെ സഹായമില്ലാതെ സ്കൂളിൽ എത്താൻ സാധിക്കാത്ത സ്ഥിതിയാണ്. വീട്ടുമുറ്റത്തെ ചെരുപ്പുകളും മറ്റും നശിപ്പിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.ബൈക്ക് യാത്രക്കാരെ പോലും ഉപദ്രവിക്കുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്.

നായകൾ അപകടകാരികളായി വഴിയാത്രക്കാരെ അക്രമിക്കാനുള്ള സാധ്യത ഏറെയാണ്. ഇവ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നത് വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്. 

നിരവധി സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കും തന്നെ ഭീഷണിയായിട്ടുള്ള ഈ തെരുവുനായ ശല്യത്തിനെതിരെ അധികാരികളുടെ ഭാഗത്തുനിന്ന് ഉചിതമായ ഇടപെടൽ ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.ദുരന്തം നടന്നതിനു ശേഷം കണ്ണു തുറക്കുന്ന അധികാരികൾ ഇത്തരം വിഷയങ്ങളിൽ സമയബന്ധിതമായി ഇടപ്പെട്ട് നാടിന് രക്ഷയേകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post