പാമ്പുരിത്തി:- പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പുരുത്തിയിൽ നിന്നും മരണപ്പെട്ട കെ സി ഇബ്രാഹീം, പി ഇബ്രാഹീം, എം ഫാത്തിമ എന്നിവർക്ക് വേണ്ടി അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.
എം എം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു.ശാഖ ലീഗ് സെക്രട്ടറി എം എം അമീർ ദാരിമി സ്വാഗതവും, , കെ പി അബ്ദുസ്സലാം അന്സ്മരണ പ്രഭാഷണവും നടത്തി.
ഹനീഫ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി, വി ടി മൻസൂർ, എം അനീസ് മാസ്റ്റർ,കെ സി മുഹമ്മദ് കുഞ്ഞി, വി ടി മുസ്തഫ, എം ആദം, ആദം ഹാജി എന്നിവർ നേതൃത്വം നൽകി.