റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു


പെരുമാച്ചേരി : - പെരുമാച്ചേരിയിലെ കാവുംചാൽ രവീന്ദ്രൻ പീടിക റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ചേർന്ന് റോഡിൽ വാഴ വച്ച് പ്രതിഷേധിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികൾ വാർഡ് മാറി മാറി ഭരിച്ചിട്ടും റോഡിന്റെ ഈ ശോചനീയവസ്ഥയിൽ യാതൊരു നടപടി സ്വീകരിക്കാതതിനെ തുടർന്നാണ് നാട്ടുകാർ ചേർന്ന് വാഴ നട്ട് പ്രതിഷേധിച്ചത്.

റോഡിന്റെ ഈ അവസ്ഥ കാരണം ബൈക്കു യാത്രക്കാർക്ക് അപകടം പതിവാണ്.

അതേ സമയം നിലവിലെ പദ്ധതിയിൽ റീത്താറിംങ്ങ് ഉൾപ്പെടുത്തിയ റോഡാണിതെന്നും അടുത്തത് തന്നെ പണികൾ ആരംഭിക്കുമെന്നും പ്രതിഷേധം അനാവശ്യമാണെന്നും വാർഡ് മെമ്പർ ഇതിനോട് പ്രതികരിച്ചു.






Previous Post Next Post