CPM വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി


കമ്പിൽ :-
പാർട്ടിക്കും , മുഖ്യമന്ത്രിയ്ക്കും LDF സർക്കാരിനുമെതിരെ നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് എതിരെ മയ്യിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ. സുകന്യ ടീച്ചർ നയിക്കുന്ന  വാഹന പ്രചരണ ജാഥക്ക് പാട്ടയം വായനശാലയിലും കരിങ്കൽ കുഴി യിലും സ്വീകരണം നൽകി.

 കെ.ചന്ദ്രൻ , കെ.സി ഹരികൃഷ്ണൻ  മാസ്റ്റർ , എം.പി സുശീല എന്നിവർ  പ്രസംഗിച്ചു.

പാട്ടയം വായനശാലക്ക് സമീപം നടന്ന സ്വീകരണ യോഗത്തിൽ എം ശ്രീധരനും , കരിങ്കൽ കുഴിയിൽ പി.പി കുഞ്ഞിരാമനും അധ്യക്ഷത വഹിച്ചു.

 കെ.രാമകൃഷ്ണൻ മാസ്റ്റർ കരിങ്കൽ കുഴിയിലും, പാട്ടയത്ത് ഇ പി ജയരാജനും സ്വാഗതം പറഞ്ഞു.





Previous Post Next Post