കണ്ണൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1183 ഗ്രാം സ്വർണം പിടികൂടി.കാസർകോട് ബേക്കൽ സ്വദേശി ഹനീഫയിൽ നിന്നാണ് സ്വർണം പിടിച്ചത്.
ഡിആർഐക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ടുമാരായ എൻ.സി.പ്രശാന്ത്, കെ. ബിന്ദു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.