മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മയ്യിൽ - കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സാമൂഹിക സദസ്സ് നടത്തി.
യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിന്റെ അധ്യക്ഷതയിൽ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി കോൺഗ്രസ്സ് ജില്ലാ ചെയർമാൻ സി എച് മൊയ്‌ദീൻ കുട്ടി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രെട്ടറിമാരായ ശ്രീജേഷ് കോയിലേരിയൻ, അനസ് നമ്പ്രം, കെ സത്യൻ, യൂസുഫ് പാലക്കൽ എന്നിവർ ആശംസയറിയിച്ച് സംസാരിച്ചു.
മയ്യിൽ മണ്ഡലം പ്രസിഡന്റ് യൂ മുസമ്മിൽ സ്വാഗതവും നിയോജക മണ്ഡല സെക്രെട്ടറി ഷിജു ആലക്കാടൻ നന്ദിയും പറഞ്ഞു.