മയ്യിൽ :- അസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യദിനത്തിന്റെ 75ആം വാർഷികാഘോഷത്തിന്റെ ഭാഗമായി മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബും ACE ബിൽഡേഴ്സും സംയുക്തമായി നടത്തിയ പരിപാടി വാർഡ് മെമ്പർ ശ്രീ. ഇ. എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ജനകീയ വായനശാല & ഗ്രന്ഥാലയം കവിളിയോട്ടുച്ചാൽ, സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന വിമുക്ത ഭടന്മാരെ ആദരിക്കുന്ന ചടങ്ങിലേക്ക് ആവശ്യമായ മൊമെന്റോകളും ഷാളുകളും ACE Builders ന്റെയും പവർ ക്രിക്കറ്റ് ക്ലബ്ബിന്റെയും ഭാരവാഹികൾ ചേർന്ന് ജനകീയ വായനശാലയുടെ പ്രവർത്തകർക്ക് നൽകി. ചടങ്ങിൽ പവർ ക്രിക്കറ്റ് ക്ലബ് ജോയിൻ കൺവീനർ രാഹുൽ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.ACE ബിൽഡേഴ്സ് മാനേജർ പി. വി. ഷംന സ്വാഗതവും സി.പ്രമോദ് നന്ദിയും പറഞ്ഞു. ജനകീയ വായനശാല സെക്രട്ടറി സി. കെ. പ്രേമരാജൻ, കെ. കെ. വിനോദൻ, ഒ. വി. സുരേഷ്, കെ. കെ. ഉണ്ണികൃഷ്ണൻ, നിഖിൽ. പി, അഞ്ജു. സി. ഒ, ശ്രുതി. പി, ബാബു പണ്ണേരി എന്നിവർ സംസാരിച്ചു.