കമ്പിൽ :- സ്വാതന്ത്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങൾക്ക് അക്ഷര കോളേജിൽ തുടക്കമായി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ .സജിമ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.പി. സീത, ഇ.കെ ഉഷ, എം മിഥുൻ, എം.പി. രമ്യ, അമൽ രാജ് പനയൻ, ടി രജില, കെ. ശരണ്യ പ്രസംഗിച്ചു.
ദേശഭക്തി ഗാനം, സംഘഗാനം, നാടൻ പാട്ട്, പ്രസംഗം, ക്വിസ്സ് തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.