കയരളം:-കയരളം എ.യു.പി യിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് .എം.എം. വനജ കുമാരി ടീച്ചർ പതാക ഉയർത്തി. സി.വി.പ്രദീപ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് റാലിയും നടത്തി. സ്വാതന്ത്ര്യ ദിനാഘോഷം പി.ടി.എ പ്രസിഡണ്ട് കെ. ബിന്ദുവിന്റെ അധ്യക്ഷതയിൽ വാർ ഡ് മെമ്പർ കെ ശാലിനി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ പി. ദിലീപൻ മാസ്റ്ററുടെ നേതൃത്വത്തിൽ സംവാദം നടന്നു. യുവജന ഗ്രന്ഥാലയം പ്രസിഡണ്ട് കെ.പി കുഞ്ഞികൃഷ്ണൻ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്വാതന്ത്ര്യ സമരചരിത്രംചിത്രങ്ങളിലൂടെ... ചിത്രപ്രദർശനം സംഘടിപ്പിച്ചു.പി.ടി എ വൈസ് പ്രസിഡണ്ടും പൂർവ വിദ്യാർത്ഥിയുമായ എം. നിധീഷ് ദേശഭക്തിഗാനാലാപനം നടത്തി. തുടർന്ന്ഭൂപട രചന , ദേശഭക്തിഗാനം, നൃത്താവിഷ്കാരം, സ്കിറ്റ്, മോണോ ആക്ട്, പ്രച്ഛന്ന വേഷം പ്രസംഗം എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു.