കുറ്റ്യാട്ടൂർ:-കേരള സംസ്ഥാന വനിതാ കമ്മീഷൻ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സംയുക്തമായി സ്ത്രീ സുരക്ഷ വനിതാകമ്മീഷനിലൂടെ ക്യാമ്പയിൻ്റെ ഭാഗമായി 'സ്ത്രീ സൗഹൃദ കേരളം' സെമിനാർ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി നിജിലേഷിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് പി പി റെജി ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീ സൗഹൃദ കുറ്റ്യാട്ടൂർ എന്ന ലക്ഷ്യം ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് ൻ്റെ മകളും വനിത കമ്മീഷൻ അംഗവുമായ ഇ എം രാധ മുഖ്യപ്രഭാഷണം നടത്തി. എസ് ബിജു ക്ലാസ് കൈകാര്യം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെസി അനിത സ്വാഗതവും ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത നന്ദിയും രേഖപ്പെടുത്തി.