കണ്ണാടിപ്പറമ്പ്:-ആത്മീയരംഗത്ത് നിറഞ്ഞു നിൽക്കുമ്പോൾ തന്നെ സാമൂഹിക ശാക്തീകരണ രംഗത്ത് ശ്രദ്ദേയമായ അടയാളപ്പെടുത്തലുകൾ നടത്തിയ അനുഗ്രഹീത വ്യക്തിത്വമായിരുന്നു സയ്യിദ് ഹാശിം ബാ അലവി കുഞ്ഞി തങ്ങൾ എന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ഹാശിം തങ്ങൾ എക്സലൻസി അവാർഡ് ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷത്തെ ഹാശിം തങ്ങൾ എക്സലൻസി അവാർഡ് ജേതാവ് ഡോ.ബഹാഉദ്ദീൻ നദ് വിക്ക് സയ്യിദ് അബ്ബാസലി തങ്ങൾ അവാർഡ് ദാനം നിർവഹിച്ചു. വിശിഷ്ടാതിഥികളെയും കോളേജ് വിദ്യാർഥി ജേതാക്കളെയും തങ്ങൾ ആദരിച്ചു.സയ്യിദ് അലി ബാ അലവി തങ്ങൾ അധ്യക്ഷനായി. സഫാരി സൈനുൽ ആബിദീൻ, അഡ്വ.പി.വി സൈനുദ്ദീൻ, ജമാൽ പി.പി, എൻ.സി മുഹമ്മദ്, ഈ സ പള്ളിപ്പറമ്പ് , കീർത്തി അബ്ദുല്ല ഹാജി,താജുദ്ദീൻ വാഫി, കബീർ കണ്ണാടിപ്പറമ്പ് ,കമാലുദ്ദീൻ ഹുദവി, ഒ.പി മൂസാൻ ഹാജി, സുബൈർ നാറാത്ത്, അബ്ദുൽ ബാഖി, സി.എച്ച് മുഹമ്മദ് കുട്ടി, വി.എ മുഹമ്മദ് കുഞ്ഞി, അനസ് ഹുദവി,കെ.പി മുഹമ്മദലി, കെ.കെ മുഹമ്മദലി, എം.വി ഹുസൈൻ, എൻ.എൻ ശരീഫ് മാസ്റ്റർ,ഖാലിദ് ഹാജി പി.പി, മുസ്തഫ ഹാജി കാഞ്ഞിരോട്, അസീസ് ഹാജി, സത്താർ ഹാജി, കെ.സി അബ്ദുല്ല, റസാഖ് ഹാജി, കെ.ടി ഖാലിദ് ഹാജി പങ്കെടുത്തു.
ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ സ്വാഗതവും കെ.പി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു