മയ്യിൽ യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആഭിമുഖ്യത്തിൽ ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയ പദ്ധതി വിശദീകരണവും നടന്നു


മയ്യിൽ :- 
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ദേവസ്യ മേച്ചേരിക്ക് മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മയ്യിൽ വ്യാപാര ഭവനിൽ സ്വീകരണം നൽകി.

 മയ്യിൽ നിരത്തുപാലം റോഡിൽ നിന്നും വാദ്യമേളങ്ങളോടെ സ്വീകരിച്ച് നഗരം ചുറ്റി വ്യാപാ ഭവനിലേക്ക് ആനയിച്ചു ശ്രീ ദേവസ്യ മേച്ചേരി പൊതു പരിപാടിയുടെ ഉദ്ഘാടനവും ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ആശ്രയ പദ്ധതി വിശദീകരണവും നടത്തി.

 കഴിഞ്ഞുപോയ കോവിഡ് കാലത്തും , തുടർന്നും ആരോഗ്യ , പോലീസ് , മറ്റ് സന്നദ്ധ പ്രവർത്തനങ്ങൾക്കും  തന്റെ തൊഴിൽ മേഖലയിലൂടെ തികച്ചും സൗജന്യ സേവനം നൽകി സമൂഹത്തിന് മാതൃകയായ KVVES മയ്യിൽ യൂണിറ്റ് അംഗം ശ്രീ ജയൻ മൈത്രി (മൈത്രി ടയർ വർക്ക്സ് ) ഉപഹാരം നൽകി ആദരിച്ചു വ്യാപാരികളുടെ മക്കളിൽ SSLC Plus two വിജയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും നൽകി മയ്യിൽ യൂണിറ്റിന്റെ ജീവകാരുണ്യ പദ്ധതിയായ അലിവ് ന്റെ  ഉത്ഘാടനവും നടന്നു യൂണിറ്റ് പ്രസിഡന്റ് പി പി സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു രാധാകൃഷ്ണൻ മാണിക്കോത്ത് ,മയ്യിൽ S H O ടി പി സുമേഷ്, മേഖല പ്രസിഡണ്ട് പി കെ ജയൻ  സംസ്ഥാന കൗൺസിൽ അംഗം കെ പി അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് സ്വാഗതവും, ട്രഷറർ യു പി മജീദ് നന്ദിയും പറഞ്ഞു .


Previous Post Next Post