കമ്പിൽ യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീ ദേവസ്യ മേച്ചേരിക്ക് സ്വീകരണവും, ആശ്രയ പദ്ധതി വിശദീകരണവും നടത്തി


കമ്പിൽ :- 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി  തിരഞ്ഞെടുക്കപ്പെട്ട  ദേവസ്യ മേച്ചേരിക്കുള്ള  സ്വീകരണവും ആശ്രയ പദ്ധതിയുടെ  യൂണിറ്റ് തല വിശദീകരണവും  കമ്പിൽ സംഘമിത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

 രാവിലെ കമ്പിൽ ടൗണിൽ വച്ച് ശ്രീ ദേവസ്യ മേച്ചേരിക്ക് സ്വീകരണം നൽകി. കമ്പിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് പി സി വിജയൻ, ട്രഷറർ കെ കെ മുസ്തഫ എന്നിവർ ചേർന്ന്  ഷാൾ അണിയിച്ചും  ജനറൽ സെക്രട്ടറി ടി പി ബാലകൃഷ്ണൻ മാലയിട്ടും സ്വീകരിച്ചു.

 മെമ്പർമാരുടെ അകമ്പടിയോടെ യോഗ ഹാളിൽ പ്രവേശിച്ചു. ജനറൽ സെക്രട്ടറി ടി പി ബാലകൃഷ്ണൻ ട്രഷറർ കെ കെ മുസ്തഫ എന്നിവർ ചേർന്ന്  സംസ്ഥാന ജനറൽ സെക്രട്ടറിക്ക് മൊമൻ്റോ നൽകി ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി യോഗം ഉദ്ഘാടനം ചെയ്തു.

 തുടർന്ന്  ആശ്രയ പദ്ധതിയെപ്പറ്റി വിശദീകരണം നൽകി. ആശ്രയ പദ്ധതിയിൽ യൂണിറ്റിൽ നിന്ന് ഇതുവരെ ചേർന്നിട്ടുള്ള 105 പേരുടെ അപേക്ഷയും 2000 രൂപ വെച്ചുള്ള സംഖ്യയും ജനറൽ സെക്രട്ടറിക്ക് നൽകി അംഗത്വ ചടങ്ങ് ഉദ്ഘാടനം നടത്തി.ഉച്ചഭക്ഷണത്തോടെ ചടങ്ങ് അവസാനിച്ചു.

Previous Post Next Post