റവന്യൂ ജീവനക്കാർ പ്രതിഫലം വാങ്ങി സ്വകാര്യ ഭൂമി സർവ്വേ ചെയ്യരുത്: കലക്ടർ

 



കണ്ണൂർ:-വില്ലേജ് ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ള റവന്യൂ ജീവനക്കാർ പ്രതിഫലം വാങ്ങി സ്വകാര്യ വ്യക്തികൾക്ക് അവധി ദിവസങ്ങളിലും ഓഫീസ് സമയത്തും സ്വകാര്യഭൂമി സർവ്വേ ചെയ്തുകൊടുക്കുന്നത് കർശനമായി വിലക്കിക്കൊണ്ടുള്ള ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി. നിലവിലെ നിയമങ്ങളിൽ അനുശാസിക്കുന്ന ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ, പ്രതിഫലേച്ഛയോടെ സ്വകാര്യ വ്യക്തികളുടെ ആവശ്യാർഥം ഭൂമി സർവ്വേ ചെയ്തു നൽകുന്നത് അധികാര ദുർവിനിയോഗവും സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. ഇതിനെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു

Previous Post Next Post