ധർമശാല:-ദിവസങ്ങൾ ക്ക് മുൻപ് കുളിമുറിയിൽ തലയിടിച്ച് വീണതിനെ ത്തുടർന്ന് ചികിത്സയിലായിരുന്ന അസം റൈ ഫിൾസ് സുബേദാർ പി. വി.ഉല്ലാസ് (48) മരണപ്പെട്ടു. ഷില്ലോങ് സൈനിക ആസ്പത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. ദീർഘകാലമായി അസം റൈഫിൾസിൽ സേവനം നടത്തുന്ന ഉല്ലാസ് കഴിഞ്ഞ ഏപ്രിലിൽ അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയതായിരുന്നു.
ധർമശാല "നിഫ്റ്റി'ന് സമീപത്തെ ഏരുമ്മൽ കുത്ത് നായരുടെയും പുത്തൻവീട്ടിൽ പുഷ്പവല്ലിയുടെയും മകനാണ്. ഭാര്യ: സിമി ഉല്ലാസ്. മകൾ: ലക്ഷ്മി നന്ദ (ബിരുദ വിദ്യാർഥിനി, പയ്യന്നൂർ കോളേജ്)
സഹോദരങ്ങൾ: റീത്ത സുരേശൻ (അലവിൽ), ഉമേഷ് (കുവൈത്ത്). ഭൗതികശരീരം ശനിയാഴ്ച വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും.
തുടർന്ന് സൈനികരുടെ അകമ്പടിയോടെ കടമ്പേരിയിലെ വീട്ടിലെത്തിക്കും. പൂർണ്ണ സൈനിനിക ബഹുമതികളൊടെവൈകീട്ട് അഞ്ചിന് കടമ്പേരി പൊതുശ്മശാനത്തിൽ സംസ്കരിക്കും.