മയ്യിൽ:-കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "രാമായണത്തിൻ്റെ കാലിക പ്രസക്തി " എന്ന വിഷയത്തിൽ രാധാകൃഷ്ണൻ മാണിക്കോത്ത് പ്രഭാഷണം നടത്തി.
രാമായണം ത്യാഗത്തിൻ്റെയും, മാതൃത്വത്തിൻ്റെയും കഥയാണ്. മനുഷ്യമനസ്സിൻ്റെ ഉദാത്ത ഭാവങ്ങളും, സ്ത്രീകളുടെ സ്വത്വബോധവും ഈ കൃതിയിൽ ഉയർന്നു നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "അരുതേ" എന്ന് വിലപിച്ചആദികവിയുടെ ശബ്ദം എക്കാലത്തേക്കും പ്രസക്തമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ചടങ്ങിൽ കെ.വി യശോദ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പി.വി ശ്രീധരൻ മാസ്റ്റർ ,വി .പി ബാബുരാജ്, ഒ.എം മധുസൂദനൻ ,പി .വി രാജേന്ദ്രൻ, പി.കെ നാരായണൻ ,എ.പത്മജ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.പി.കെ രമണി ടീച്ചർ സ്വാഗതവും കെ.സജിത (ലൈബ്രേറിയൻ) നന്ദിയും പറഞ്ഞു.