പാമ്പുരുത്തി: - കഴിഞ്ഞ ദിവസം മരണപെട്ട ബി മുനീസിന് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും, അനുസ്മരണ സംഗമവും, എം പി ആമിനാക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും പാമ്പുരുത്തി ലീഗ് ഓഫിസിൽ വെച്ച് നടത്തപെട്ടു.
എം മുസ്തഫ ഹാജിയുടെ അധ്യക്ഷതയിൽ എം അബ്ദുൽ അസീസ് ഹാജി ഉൽഘാടനം ചെയ്തു.കെപി അബ്ദുൽ സലാം അനുസ്മരണ പ്രഭാഷണം നടത്തി.
അബ്ദുൽ വാരിസ് ദാരിമി, സക്കരിയ ദാരിമി, മുഹമ്മദ് കുട്ടി നിസാമി, ഹനീഫ ഫൈസി, എം അനീസ് മാസ്റ്റർ, എം ഉമ്മർ എന്നിവർ സംസാരിച്ചു.സ്വാഗതം അമീർ ദാരിമിയും എം നാസി നന്ദിയും പറഞ്ഞു.