ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ പുല്ലൂപ്പി സ്വദേശി നിര്യാതനായി

 



കണ്ണാടിപ്പറമ്പ്: ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ പുല്ലൂപ്പി സ്വദേശി മരണപ്പെട്ടു. പുല്ലൂപ്പി പുളിക്കൽ വാരാംവളപ്പിൽ ഹനീഫയാണ് മരണപ്പെട്ടത്. പാലങ്ങാട് അബൂബക്കർ - സൈനബ ദമ്പതികളുടെ മകനാണ്. 48 വയസ്സായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം ഹൃദയാഘാതം അനുഭവപ്പെട്ടതിനെതുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഭാര്യ: ഹലീമ (കമ്പിൽ). മക്കൾ: ഹനാൻ, ഹന, ആദിൽ. സഹോദരങ്ങൾ: ഖദീജ, മുഹമ്മദ്, സമീറ, ഷബീന.

Previous Post Next Post