കുണ്ടൻചാൽ കോളനി: പുനരധിവാസ പാക്കേജ് നടപ്പാക്കണം

 



കണ്ണൂർ:- ചിറക്കൽ കുണ്ടൻചാൽ കോളനിയിലെ താമസക്കാർക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ നടത്തി. അഡ്വ. കസ്തൂരി ദേവൻ ഉദ്ഘാടനം ചെയ്തു. ചർച്ചകൾ മാത്രം നടത്തിയിട്ട് കാര്യമില്ലെന്നും കോളനി നിവാസികൾക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരസമിതി ചെയർമാനും പട്ടികജാതി, പട്ടികവർഗ ഐക്യവേദി ജില്ലാ പ്രസിഡന്റുമായ സന്തോഷ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. കെ. സനീഷ്, സാദിഖ് ഉളിയിൽ, സി. ബാലകൃഷ്ണൻ, രമേശൻ ഏലിപ്പുറം, മുഹമ്മദ് ഇല്യാസ്, പദ്‌മനാഭൻ മൊറാഴ, ചന്ദ്രിക, ജയശ്രീ, സനീഷ് കാങ്കോൽ എന്നിവർ സംസാരിച്ചു.

Previous Post Next Post