യുദ്ധത്തിനെതിരെ ഒന്നിക്കാമെന്ന സന്ദേശം പകർന്ന് കയരളം നോർത്ത് എഎൽപി സ്‌കൂളിൽ 'സഡാക്കോ'

 


മയ്യിൽ:-മാനവരാശിക്ക് എക്കാലവും ഭീതിയും നഷ്ടങ്ങളും മാത്രമേ യുദ്ധം സമ്മാനിച്ചിട്ടുള്ളു. ലോകത്തെ നടുക്കിയ ലിറ്റിൽ ബോയിയും ഫാറ്റ് മാനും അമേരിക്ക ഹിരോഷോമയിലും നാഗസാക്കിയിലും വാർഷിച്ചിട്ട് 77 വർഷം പിന്നിടുന്നു. റഷ്യയും യുക്രെയിനും നേർക്കുനേർ പോരടിക്കുന്ന വർത്തമാന കാലത്ത് യുദ്ധത്തിനെതിരെ ഒന്നിക്കാമെന്ന സന്ദേശം പകർന്ന് കയരളം നോർത്ത് എഎൽപി സ്‌കൂളിൽ 'സഡാക്കോ' യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. 

വിവിധ പരിപാടികളോടെയാണ് വിദ്യർഥികൾ ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചത്. യുദ്ധ രഹിത ലോകമെന്ന അവബോധം ജനങ്ങളിലെത്തിക്കാൻ സ്‌കൂൾ മുതൽ കയരളം യുവജന ഗ്രന്ഥാലയം  വരെ കുട്ടികളുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. പോസ്റ്റർ നിർമാണം, സഡാക്കോ കൊക്ക്‌ നിർമാണം, യുദ്ധ വിരുദ്ധ പ്രതിജ്ഞ, പ്രസംഗം, ഗാനാലാപനം എന്നിവയും നടന്നു. വി.സി. മുജീബ് മാസ്റ്റർ, കെ. വൈശാഖ് മാസ്റ്റർ, എം.പി. നവ്യ ടീച്ചർ, കെ.പി. ഷഹീമ ടീച്ചർ, ഖദീജ ടീച്ചർ, ധന്യ ടീച്ചർ, രമ്യ ടീച്ചർ എന്നിവർ സംസാരിച്ചു.

Previous Post Next Post