ഹസനാത്ത് ഡിജിറ്റൽ എക്സ്റെ, ദന്തൽ ക്ലിനിക്- ലബോറട്ടറി ഉദ്ഘാടനം 26ന്

 



കണ്ണാടിപ്പറമ്പ്:-ദാറുൽ ഹസനാത്ത് ഇസ് ലാമിക് കോംപ്ലക്സിന് കീഴിൽ പ്രവർത്തിക്കുന്ന ഹസനാത്ത് മെഡിക്കൽ സെൻ്ററിൽ പുതുതായി നിർമിച്ച ഡിജിറ്റൽ എക്സ്റെ യൂണിറ്റിൻ്റെയും  നവീകരിച്ച ദന്തൽ ക്ലിനിക്, ലബോറട്ടറിയുടെയും ഉദ്ഘാടനം 2022 സെപ്തംബർ 26 തിങ്കൾ വൈകുന്നേരം 4 മണിക്ക്  ഹസനാത്ത് മെഡിക്കൽ സെൻററിൽ നടക്കും.ശ്രീ.കെ.വി സുമേഷ് എം.എൽ.എ എക്സ്റെ യൂനിറ്റും സയ്യിദ് അലിബാ അലവി തങ്ങൾ ദന്തൽ ക്ലിനിക്കും  ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ അധ്യക്ഷനാവും.ശ്രീ.രമേശൻ.കെ (പ്രസിഡൻ്റ്, നാറാത്ത് പഞ്ചായത്ത്), ശ്രീ' മജീദ് കെ പി പ്രസിഡൻ്റ്, കൊളച്ചേരി പഞ്ചായത്ത്)  ഡോ.അബ്ദുസ്സലാം പി.കെ, കെ.പി അബൂബക്കർ ഹാജി, എ.പി മുഹമ്മദലി, എൻ.സി മുഹമ്മദ് ഹാജി, എം.മൊയ്തീൻ ഹാജി കമ്പിൽ, പി.വി അബ്ദുല്ല മാസ്റ്റർ, ബൈജു.കെ, എൻ.ഇ ഭാസ്ക്കരൻ, രാമചന്ദ്രൻ.പി, ശ്രീധരൻ. പി, സി.മുസ്തഫ, ശംസുദ്ദീൻ കെ തുടങ്ങിയ ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കും.

Previous Post Next Post