എം ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ യോഗം ശനിയാഴ്ച വൈകിട്ട് 3 മണിക്ക് കൊളച്ചേരി എയുപി സ്കൂളിന് സമീപം


കൊളച്ചേരി :- 
കഴിഞ്ഞ ദിവസം  നിര്യാതനായ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രമുഖ കോൺഗ്രസ് നേതാവും  സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യമായിരുന്ന എം ഗോവിന്ദൻ മാസ്റ്ററോടുള്ള ആദരസൂചകമായി 17/9/ 22ന് ശനിയാഴ്ച വൈകുന്നേരം 3മണിക്ക് കൊളച്ചേരി എ യു പി സ്കൂളിനു സമീപം സർവ്വകക്ഷി അനുസ്മരണ യോഗം ചേരുന്നു. യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും .

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു സമുന്നതരായ നേതാക്കന്മാർ  അനുശോചന യോഗത്തിൽ സംബന്ധിക്കും.

Previous Post Next Post