ഇന്ന് ലോക രോഗി സുരക്ഷാ ദിനം

 


ഇന്ന്  സെപ്റ്റംബർ      17 ; എല്ലാ വർഷവും സെപ്റ്റംബർ 17 ന് ലോക രോഗി സുരക്ഷാ ദിനം ആഘോഷിക്കുന്നു.

2019 മെയ് 28  ലെ  72-ാ മത്    ലോകാരോഗ്യ അസംബ്ലി --WHA 72.6 '  രോഗികളുടെ സുരക്ഷയെക്കുറിച്ചുള്ള ആഗോള പ്രവർത്തനം' എന്ന പ്രമേയം -(WHA 72.6 'Global action on patient safety' )  രോഗികളുടെ സുരക്ഷയെ ആഗോള ആരോഗ്യ മുൻഗണനയായി അംഗീകരിക്കുകയും വർഷം തോറും സെപ്റ്റംബർ 17 ന് ലോക രോഗി സുരക്ഷാ ദിനം  ആചരിക്കുന്നതിനെ അംഗീകരിക്കുകയും ചെയ്യുന്നു.

സാർവത്രീക ആരോഗ്യ പരിരക്ഷാ അജണ്ടയിൽ രോഗികളുടെ സുരക്ഷ ഒരു പ്രധാന തന്ത്രപരമായ മുന്ഗണനയായി നിലനിർത്താൻ  അംഗ രാജ്യങ്ങളോട് ഈ പ്രമേയംഅഭ്യർത്ഥിക്കുന്നു. 

 എല്ലാ വർഷവും ഓരോ തീം ആഹ്വനം ചെയ്തുകൊണ്ടാണ്  ലോക രോഗി സുരക്ഷാ ദിനം ആഘോഷിക്കുന്നത് .

ലോക രോഗി സുരക്ഷാ ദിനം   -- 2022                           

മരുന്നുകൾ മൂലമുണ്ടാകുന്ന പിഴവുകളുടെ     ആധിക്യം കണക്കിലെടുത്ത് "മരുന്ന് സുരക്ഷ" എന്നതാണ് ഈ  വർഷത്തെ മുദ്രാവാക്യം. (തീം)

                                   ദോഷം കൂടാതെയുള്ള മരുന്ന്. --  ഹാനിയില്ലാത്ത മരുന്ന്'

( World Patient Safety Day -- 17 September 2022

This year, the theme is medication safety, with the slogan 'Medication Without Harm')

2019 ത്  മുതൽ   എല്ലാ  വർഷവും    സെപ്റ്റംബർ 17 ന്  ആചരിക്കുന്ന  ലോക രോഗി സുരക്ഷാ ദിനം, ലോകാരോഗ്യ സംഘടനയുടെ  11   ഔദ്യോഗിക    ആഗോള പൊതുജനാരോഗ്യ ദിനങ്ങളിൽ ഒന്നാണ്.

ആഗോള പൊതുജനാരോഗ്യ ദിനങ്ങൾ , ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു  ജനങ്ങളിൽ അവബോധവും ധാരണയും വർദ്ധിപ്പിക്കുന്നതിന് വലിയ സാധ്യതകൾ നൽകുന്നു .പ്രാദേശിക സമൂഹം മുതൽ അന്താരാഷ്ട്ര തലം വരെ പ്രവർത്തനത്തിന് പിന്തുണ സമാഹരിക്കുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത് .

              രോഗികളുടെ സുരക്ഷയെക്കുറിച്ച് ആഗോള അവബോധം വളർത്തുന്നതിനും,  രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും,   മരുന്നുപയോഗം മൂലം രോഗികൾക്കുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കുന്നതിനും  ഇല്ലാതാക്കുന്നതിനും-ഈ ലക്ഷ്യത്തിലേക്ക്, എല്ലാ രാജ്യങ്ങളുടെയും അന്താരാഷ്ട്ര പങ്കാളികളുടെയും ഐക്യദാർ ഢ്യം ഉറപ്പിക്കുന്നതിനും ,   ആഹ്വാനം ചെയ്യുന്നതിനും    എല്ലാ വർഷവും സെപ്റ്റംബർ 17 ന് ആചരിക്കുന്ന ലോക രോഗി സുരക്ഷാ ദിനം, ലക്ഷ്യമിടുന്നു.                

2016-ൽ ആരംഭിച്ച് രോഗികളുടെ സുരക്ഷയെക്കുറിച്ചുള്ള വാർഷിക ഗ്ലോബൽ മിനിസ്റ്റീരിയൽ ഉച്ചകോടികളുടെ ഒരു പരമ്പരയെ അടിസ്ഥാനമാക്കിയാണ് ഈ ആഗോള കാമ്പെയ്‌ൻ നിർമ്മിക്കുന്നത്, 

രോഗികളുടെ സുരക്ഷയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനായി-

 രോഗികൾ, 

കുടുംബങ്ങൾ, 

പരിചരണം നൽകുന്നവർ, 

മ്മ്യൂണിറ്റികൾ, ആരോഗ്യ പ്രവർത്തകർ, 

ആരോഗ്യ പരിപാലന നേതാക്കൾ,

നയരൂപകർത്താക്കൾ 

എന്നിവരെ ഈ   ദിനം ഒരുമിച്ച് കൊണ്ടുവരുന്നതുവഴി   ആരോഗ്യ സംരക്ഷണം നൽകുമ്പോൾ രോഗികൾക്ക് സംഭവിക്കുന്ന അപകടസാധ്യതകൾ, പിശകുകൾ, ദോഷങ്ങൾ എന്നിവ തടയുന്നതിലൂടെയും    കുറയ്ക്കുന്നതിലൂടെയും   രോഗിയുടെ സുരക്ഷയിൽ    ശ്രദ്ധ കേന്ദ്രീകരിക്കുയും ചെയ്യുന്നു.

                   ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതയും ആരോഗ്യ പരിപാലന സൗകര്യങ്ങളിൽ രോഗികൾക്കുണ്ടാകുന്ന    ദോഷം വർദ്ധിക്കുന്നതും കാരണം ഉയർന്നു  വന്ന ഒരു ആരോഗ്യ പരിപാലന അച്ചടക്കമാണ് രോഗിയുടെ സുരക്ഷ. 

                    ലോകമെമ്പാടുമുള്ള രോഗാവസ്ഥയുടെയും മരണനിരക്കിന്റെയും പ്രധാന കാരണങ്ങളിലൊന്നാണ് പ്രതികൂല സംഭവങ്ങൾ മൂലം രോഗികൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ   എന്നതാണ്   ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത് .

താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആശുപത്രിവാസം പ്രതിവർഷം 134 ദശലക്ഷം എന്നത് ,     2.6 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു.  ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ, ആശുപത്രി പരിചരണം ലഭിക്കുമ്പോൾ ഏകദേശം പത്തിൽ ഒരാൾക്ക്  പരിക്കേൽക്കുന്നു.

  ലോക രോഗി സുരക്ഷാ ദിനം   -- 2022      ലെ   “ മരുന്ന് സുരക്ഷ" എന്ന തീം ലക്ഷ്യമിടുന്നത് ,

മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗം വർധിപ്പിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങ ളാണ് . 

ലോകമെമ്പാടുമുള്ള ഓരോ വ്യക്തിയും, അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ, രോഗം തടയുന്നതിനോ ചികിത്സിക്കുന്നതിനോ വേണ്ടി മരുന്നുകൾ കഴിക്കും.   

കേരളമാണ് ഏറ്റവും കൂടുതൽമരുന്നു കഴിക്കുന്നത് എന്നത്  തിരിച്ചറിഞ്ഞ  സത്യമാണ് . 

രോഗിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും  മരുന്ന് ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് . 

  എന്നാൽ -----

.തെറ്റായി സംഭരിക്കുകയോ

 നിർദ്ദേശിക്കുകയോ

വിതരണം ചെയ്യുകയോ 

നൽകുകയോ വേണ്ടത്ര നിരീക്ഷിക്കുകയോ 

ചെയ്തില്ലെങ്കിൽ മരുന്നുകൾ ചിലപ്പോൾ ഗുരുതരമായ ദോഷം വരുത്തുന്നു.

ശരിയായ രോഗിക്ക് 

ശരിയായ മരുന്ന് 

ശരിയായ സമയത്ത് 

(ശരിയായ ഇടവേളയിൽ) 

ശരിയായ ഡോസിൽ

ശരിയായ റൂട്ടിൽ 

ശരിയായ അറിവോടുകൂടി 

ശരിയായ നിരീക്ഷണത്തിലൂടെ

  വേണം ഒരു രോഗിയിലേക്ക് മരുന്ന് ഉപയോഗിക്കേണ്ടത്. 

ദുർബലമായ ഔഷധ സംവിധാനങ്ങളും ,മോശം പാരിസ്ഥിതിക സാഹചര്യങ്ങൾ അല്ലെങ്കിൽ ജീവനക്കാരുടെ കുറവ് തുടങ്ങിയ മാനുഷിക ഘടകങ്ങളും മരുന്നുകളുടെ ഉപയോഗ പ്രക്രിയയുടെ സുരക്ഷയെ ബാധിക്കുമ്പോൾ മരുന്ന് പിശകുകൾ സംഭവിക്കുന്നു.

 ഇത് രോഗിക്ക് ഗുരുതരമായ പരിക്കുകൾക്കും വൈകല്യത്തിനും മരണത്തിനും വരെ കാരണമാകും.

ലോകമെമ്പാടുമുള്ള ആരോഗ്യ പരിരക്ഷയിൽ       സംഭവിക്കുന്ന              ദോഷങ്ങളുടെ ഒരു പ്രധാന കാരണമാണ് സുരക്ഷിതമല്ലാത്ത മരുന്ന് സമ്പ്രദായങ്ങളും മരുന്ന് പിശകുകളും  ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന ദോഷങ്ങൾ ആണിത് എന്നാണ് ഈ ലോക രോഗീ സുരക്ഷാ ദിനം 2022 നമ്മെ ഓർമ്മപ്പെടുത്തുന്നത്     . 

ഈ സാഹചര്യത്തിലാണ് 2022ലെ ലോക രോഗി സുരക്ഷാ ദിനത്തിന്റെ പ്രമേയമായി ‘മരുന്ന് സുരക്ഷിതത്വം’ തിരഞ്ഞെടുത്തത്, ‘ഹാനിയില്ലാത്ത മരുന്ന്’ എന്ന മുദ്രാവാക്യം.

സുരക്ഷിതമല്ലാത്ത മരുന്ന് സമ്പ്രദായങ്ങൾ മൂലം രോഗിക്ക് ഉണ്ടാകുന്ന കാര്യമായ ദോഷങ്ങളുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിൽ   മരുന്നുപയോഗം സുരക്ഷിതമാക്കുന്നതിനുള്ള   പ്രവർത്തനങ്ങൾക്ക്    മുൻ‌ഗണന നൽകാനും മുൻകൈയെടുക്കാനും കാമ്പെയ്‌ൻ പങ്കാളികളോട് ആവശ്യപ്പെടുന്നു. 

ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങൾ, പരിചരണത്തിന്റെ പരിവർത്തനങ്ങൾ, പോളിഫാർമസി (ഒന്നിലധികം മരുന്നുകളുടെ ഒരേസമയം ഉപയോഗം), ലുക്ക്-എലൈക്ക്, സൗണ്ട്-അലൈക്ക് മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇവിടെയാണ് ഫാർമസിസ്റ്റ് മാർ പൊതുജനാരോഗ്യ സംരക്ഷണത്തിന് വേണ്ടി അവരുടെ റോളുകളുടെ പ്രാധാന്യം  (ഫർമസ്യൂട്ടിക്കൽ  കെയർ) നിസ്വാർത്ഥത  സേവനത്തിലൂടെ  സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത്.

ആശുപത്രി വാസത്തിലും വീട്ടിലെത്തിക്കഴിഞ്ഞും മരുന്നുപയോഗിക്കുന്ന  രോഗികളുടെ കാര്യത്തിൽ  ക്ലിനിക്കൽ ഫാർമസിസ്റ്റ് ,  ഹോസ്പിറ്റൽ ഫാർമസിസ്റ്റ് ,കമ്മ്യൂണിറ്റി ഫാർമസിസ്റ്റ്  എല്ലാവരും രോഗിയെ പരിചരിക്കുന്ന നേഴ്സ് , രോഗിയുടെ കുടുംബം  എന്നിവരുമായി നല്ല അടുപ്പവും പിന്തുണയും സഹകരണവും  നൽകി മരുന്നുപയോഗത്തിലെ പിശകുകൾ ഇല്ലാതാക്കി സേവനം സുതാര്യമാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് .

മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന ഘട്ടങ്ങൾ

(APPROPRIATE PRESCRIBING AND RISK ASSESMENT)

ഉചിതമായ കുറിപ്പടിയും അപകടസാധ്യത വിലയിരുത്തലും

   (MEDICATION REVIEW )    -   മരുന്ന് അവലോകനം

(DISPENSING,PREPARATION AND ADMINISTRATION )

വിതരണം, തയ്യാറാക്കൽ,   ഉപയോഗം

(COMMUNICATION AND PATIENT ENGAGEMENT)

       ആശയവിനിമയവും രോഗിയുടെ ഇടപഴകലും ,രോഗിയോടുള്ള  ഇടപഴകലും

5(.MEDICATION CHECKS FOR CORRECTNESS AND CONSISTENCY AT ALL LEVEL OF CARE) പരിചരണത്തിന്റെ എല്ലാ തലത്തിലും കൃത്യതയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള മരുന്ന് പരിശോധനകൾ എല്ലാം ഇന്ന് മുതൽ ഒന്ന് കൂടി ഭദ്രമാവട്ടെ .

അങ്ങിനെ  മരുന്നുപയോഗിക്കും മുൻപ് രോഗി അവരുപയോഗിക്കേണ്ട മരുന്നിനെക്കുറിച്ച് അറിയട്ടെ - അവരുടെ ഹെൽത്ത് കെയർ പ്രൊഫഷണൽ ആയ ഫാർമസിസ്റ്റ്മാരിലൂടെ .

അതിനായി  മരുന്നുകളെക്കുറിച്ചു ആധികാരികമായ യോഗ്യത യും സാങ്കേതീക പരിജ്ഞാനവും  നേടിയ ഫാർമസിസ്റ്റ് മാരായ   നമുക്കീ ലോക രോഗീ സുരക്ഷാ ദിനത്തിൽ "മരുന്ന് സുരക്ഷ" ഉറപ്പു നൽകിക്കൊണ്ട്,, വാഗ്ദാനം ചെയ്തുകൊണ്ട് - 

സമൂഹത്തിനും ലോകാരോഗ്യ സംഘടനയ്ക്കും ഭരണകൂടത്തിനും  മുന്നിൽ   ഒരു  പ്രതിജ്ഞ എടുക്കാം .

‘ എന്റെ ആരോഗ്യ സ്ഥാപനത്തിലും സമൂഹത്തിലും രാജ്യത്തും രോഗികളുടെ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള  എല്ലാ നടപടികളും  ഏറ്റെടുക്കുമെന്ന് ഞാൻ ഇവിടെ  പ്രതിജ്ഞ ചെയ്യുന്നു. തുടർന്ന് വരുന്ന പ്രവർത്തനങ്ങളെ പിന്തുണച്ചും  എന്നാൽ ഉത്തരവാദിത്ത്വങ്ങളേയും പ്രവർത്തനങ്ങളെയും   അതിൽമാത്രം പരിമിതപ്പെടുത്താതെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ എന്നെത്തന്നെ സമർപ്പിക്കാൻ ഞാൻ പ്രതിതജ്ഞാ ബദ്ധനാണ് . 

അതിനുവേണ്ടി ----

1 . രോഗീ പരിചരണത്തിൽ മരുന്നുകൾ മൂലം ഉണ്ടാകുന്ന പിശകുകൾ  കുറയ്ക്കുന്നതിനുള്ള വഴികൾ തിരിച്ചറിഞ്ഞ് നടപ്പിലാക്കുന്നതാണ് .

രോഗിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ അനുബന്ധ വിഷയങ്ങളിലും ഞങ്ങളുടെ കഴിവുകളും അറിവും മെച്ചപ്പെടുത്തുംകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ് 

രോഗികളുടെ  ആരോഗ്യ സംരക്ഷണത്തിൽ ,  രോഗികളുമായും അവരുടെ കുടുംബങ്ങളുമായും നല്ല രീതിയിൽ ആശയ വിനിമയം നടത്തുകയും ഇടപഴകുകയും ചെയ്യുന്നതാണ് .

രോഗീ സുരക്ഷയെക്കുറിച്ച് പൊതുജനതിനിടയിൽ അവബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതാണ് .

ടീം വർക്കിലൂടെ രോഗീ പരിചരണത്തിൽ സുതാര്യത  ഉറപ്പാക്കുന്നതും പിന്തുണയും പ്രോത്സാഹനവും  വളർത്തുകയും ചെയ്യുന്നതാണ്.

പിശകുകളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് രോഗികളുടെ താൽപ്പര്യം സംരക്ഷിക്കുകയും  കൂടാതെ-

രോഗിയുടെ സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എന്റെ പ്രൊഫഷണൽ സഹപ്രവർത്തകരുടെ ശ്രമത്തിൽ അവരെ പിന്തുണക്കുകയും പ്രവർത്തനത്തിൽ സജീവ പങ്കാളിയാവുകയും ചെയ്യുന്നതാണ് .

                           ഇനിയൊരു രോഗീ സുരക്ഷാ ദിനം ഇവിടെ ആചരിക്കുമ്പോൾ "മരുന്ന് സുരക്ഷ" നൂറു ശതമാനവും പ്രാപ്തമാവാൻ    നമുക്കെല്ലാവർക്കും    ആഗോളതലത്തിൽ കൈകോർത്ത് പ്രവർത്തിക്കാം ……..

  മറക്കാതിരിക്കുക ആരോഗ്യമുള്ള ജനതയാണ്      രാജ്യത്തിന്റെ വികസനം, ആരോഗ്യമാണ് സമ്പത്തും ശാന്തിയും സമാധാനവും .

 -  സരസ്വതി. കെ.,

ഫാർമസിസ്റ്റ് store കീപ്പർ,ജില്ലാ വാക്സിൻ store,കണ്ണൂർ

(കെ. ജി. പി. എ.സംസ്ഥാന സെക്രട്ടിറി)

Previous Post Next Post