എ.കെ.പി.എ. കമ്പിൽ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

 

കൊളച്ചേരി :-  ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് (എ.കെ.പി.എ.) കമ്പിൽ യൂണിറ്റ് വാർഷിക സമ്മേളനം കമ്പിൽ യൂണിറ്റ് ഓഫീസിൽ വച്ച് നടന്നു. സമ്മേളനം മേഖല പ്രസിഡന്റ് രാഗേഷ് ആയിക്കര ഉദ്ഘാടനം ചെയ്തു.

മനു മയ്യിൽ അധ്യക്ഷത വഹിച്ചു. പവിത്രൻ മൊണാലിസ, രാജീവൻ ലാവണ്യ, കെ.നിഷാന്ത്, ബിനേഷ് പട്ടേരി തുടങ്ങിയവർ സംസാരിച്ചു.

 ഭാരവാഹികളായി രാജേഷ് കുറ്റ്യാട്ടൂർ (പ്രസി.), ശ്രീനേഷ് തേർഡ് ഐ (വൈസ് പ്രസി.), രാഗേഷ് ചട്ടുകപ്പാറ (സെക്ര.), പി.ആർ.സതീശൻ (ജോ. സെക്ര.), രാജീവൻ ഗ്രാൻമ (ഖജാ.)., സജീവൻ മയ്യിൽ (പി ആർ ഒ ) എന്നിവരെ തിരഞ്ഞെടുത്തു.

പ്രകൃതി രമണീയമായ പുല്ലൂപ്പി കടവ്,വാരം കടവ്, മുണ്ടേരിക്കടവ്, കാട്ടാമ്പള്ളി പ്രദേശങ്ങളെ ഉൾപ്പെടുത്തി ജില്ലയിലെ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രമാക്കി ഈ പ്രദേശത്തെ മാറ്റണമെന്ന് പ്രമേയത്തിലൂടെ ടൂറിസം വകുപ്പിനോടും, കേന്ദ്ര കേരള ഗവൺമെൻറിനോടും സമ്മേളനം ആവശ്യപ്പെട്ടു.


Previous Post Next Post