മയ്യിൽ റൈസ് പ്രഡ്യൂസേഴ്സ് കമ്പിനിയുടെ വാർഷിക പൊതുയോഗവും ഡിവിഡന്റ് വിതരണം നടന്നു

 


മയ്യിൽ:-  അരിയുത്‌പാദനത്തിൽ സംസ്ഥാനത്താകെ മയ്യിൽ മാതൃകയെന്ന പേരിൽ നവീനരീതികൾ അവലംബിച്ച് കാർഷികരംഗത്ത് പുത്തൻ പ്രതീക്ഷകൾ പകരുകയാണ് മയ്യിൽ നെല്ലുത്‌പാദക കമ്പനിയെന്ന് ജില്ലാ കൃഷി അസിസ്റ്റന്റ്‌ സി.വി.ജിതേഷ് പറഞ്ഞു. മയ്യിൽ റൈസ് പ്രഡ്യൂസേഴ്സ് കമ്പനിയുടെ വാർഷിക ജനറൽബോഡി യോഗവും കർഷകർക്കുള്ള 10 ശതമാനം ഡിവിഡൻറ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ മികച്ച നെൽക്കർഷകനായ കെ.സി.ജനാർദനൻ നമ്പ്യാർ, പി.സി.മുകുന്ദൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം ശാസ്ത്രജ്ഞ കെ.പാർവതി നെല്ലുത്‌പാദനത്തിലെ നവീന ആശയങ്ങൾ അവതരിപ്പിച്ചു. കൃഷി ഓഫീസർ എസ്.പ്രമോദ്, മാനേജിങ്‌ ഡയരക്ടർ ടി.കെ.ബാലകൃഷ്ണൻ, ഇ.പി.രാജൻ, എ.അനൂപ് കുമാർ, സി.സുജാത തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയിൽ ഹരിതകർമസേനാംഗങ്ങളെയും മയ്യിൽ ടൗൺ ശുചീകരണ തൊഴിലാളികളായ കെ.ശ്യാമള, ഉഷ എന്നിവരെയും അനുമോദിച്ചു. കമ്പനിയുടെ നിക്ഷേപ മൂലധനം 25 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി ഉയർത്താൻ ധാരണയായി.

 ഭാരവാഹികൾ: ടി.കെ.ബാലകൃഷ്ണൻ (മാനേജിങ്‌ ഡയരക്ടർ), കെ.കെ.രാമചന്ദ്രൻ (ചെയ.), യു.ജനാർദനൻ (സി.ഇ.ഒ.)




Previous Post Next Post