ഭാരത് ജോഡോ യാത്ര: സ്വാഗതസംഘം ഓഫീസ് തകർത്തതിനെതിരെ കോൺഗ്രസ് കണ്ണാടിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി

 

 


കണ്ണാടിപ്പറമ്പ്:-ഭാരത ജോഡോ യാത്രയുടെ ഭാഗമായി കണ്ണാടിപ്പറമ്പ് മാതോടം ഭാഗത്ത് നിർമ്മിച്ച സ്വാഗതസംഘം ഓഫീസ് ഇന്നലെ അർദ്ധരാത്രി ചില സാമൂഹ്യവിരുദ്ധർ തകർത്തതിൽ പ്രതിഷേധിച്ച് കണ്ണാടിപ്പറമ്പ്  മണ്ഡലം കോൺഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തുകയും  തകർത്ത സ്വാഗതസംഘം ഓഫീസ് പുനഃസ്ഥാപിക്കുകയും ചെയ്തു, 

ബൂത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ മാതോടം സ്വാഗതവും മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ ഇ ഭാസ്കര മാരാർ അദ്ധ്യക്ഷതയും വഹിച്ചു, ഡി സി സി ജനറൽ സെക്രട്ടറി രജിത്ത്  നാറാത്ത്, ബ്ലോക്ക് സെക്രട്ടറി പ്രജിത് മാതോടം, സ്വാഗതസംഘം ചെയർമാൻ മോഹനാംഗൻ തുടങ്ങിയവർ സംസാരിച്ചു ടി കെ നാരായണൻ നന്ദിയും പറഞ്ഞു.

Previous Post Next Post