തെരുവുനായ ആക്രമണങ്ങള്‍ക്കെതിരേ നാറാത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നാളെ എസ്.ഡി.പി.ഐ. പ്രതിഷേധ കുത്തിയിരുപ്പ്

 



നാറാത്ത്: കേരളത്തെ തെരുവുനായകള്‍ കടിച്ചുകീറുന്നു, അധികാരികള്‍ നിസ്സംഗത വെടിയുക എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന പ്രതിഷേധ കുത്തിയിരുപ്പ് നാളെ നടക്കും. സപ്തംബര്‍ 13 ചൊവ്വാഴ്ച രാവിലെ 10.30ന് നാറാത്ത് ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ കുത്തിയിരുപ്പ് എസ്.ഡി.പി. ഐ. അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അബ്്ദുല്ല നാറാത്ത് ഉദ്ഘാടനം ചെയ്യും.

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് എട്ടോളം പേരെയാണ് തെരുവുനായ കടിച്ചത്. തെരുവുനായകളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നഷ്ടപരിഹാരം നല്‍കണം. തെരുവുനായകളുടെ വന്ധ്യംകരണം ശക്തിപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണമെന്നും എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടു.

Previous Post Next Post