കമ്പിൽ: കഴിഞ്ഞ ദിവസം തോണിയപകടത്തിൽ മരണപ്പെട്ട പാമ്പുരുത്തി ശാഖ എം.എസ്.എഫ് വൈസ് പ്രസിഡണ്ട് ബി മുനീസിന്റെ വസതി എം.എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് സന്ദർശിച്ചു. എം ഹനീഫ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ബാല കേരളം പഞ്ചായത്ത് കോ- ഓർഡിനേറ്റർ വി.ടി. ആരിഫ്, എം എസ് എഫ് പ്രാദേശിക ഭാരവാഹികളായ എം നാസിം, വി.പി ഫാസിർ, വി.പി സഫീർ, മുഹമ്മദ് റാസിൻ, മുസ്ഫിർ പി.കെ. പി, റംനാസ് കെ.സി സന്നിഹിതരായിരുന്നു