കോട്ടയത്ത് വീട്ടുവളപ്പിൽ കേറിയ തെരുവ് നായ ആറ് പേരെ കടിച്ചു
Kolachery Varthakal-
കോട്ടയം:- പേരൂരിൽ വീട്ടുവളപ്പിൽ കയറിയ തെരുവു നായ ആറു പേരെ കടിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പേരൂർ വെച്ചക്കവലയിൽ ആയിരുന്നു സംഭവം. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസ തേടി. ആക്രമിച്ച നായ നാട്ടുകാർ സംഘടിച്ചതോടെ ഓടി രക്ഷപ്പെട്ടു.