മട്ടന്നൂർ ചാവശ്ശേരിയില്‍ വീണ്ടും സ്ഫോടനം.

 



മട്ടന്നൂർ:-ചാവശ്ശേരിയില്‍ വീണ്ടും സ്ഫോടനം. ചാവശ്ശേരി മണ്ണോറയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്ഫോടനമുണ്ടായത്.

ഇന്നലെ അര്‍ധരാത്രിയാണ് സംഭവം നടക്കുന്നത്. രണ്ടാഴ്ച മുന്‍പ് സ്ഫോടനമുണ്ടാവുകയും തുടര്‍ന്ന് ആര്‍എസ്എസ് - എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്.

ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുധീഷിന്റെ വീടിന് മുന്നിലാണ് നിലവില്‍ സ്ഫോടനമുണ്ടായത്.

Previous Post Next Post