എ.വി വിനോദൻ കുടുംബ സഹായത്തിനായി 'സംഗീത്' ബസ്സ് നാളെ സാന്ത്വന യാത്ര നടത്തും


ചേലേരി :- എ.വി വിനോദൻ കുടുംബ സഹായ കമ്മറ്റിക്കു വേണ്ടി കണ്ണാടിപ്പറമ്പ് കൊളച്ചേരി കമ്പിൽ വഴി കണ്ണൂർ ആശുപത്രി റൂട്ടിൽ ഓടുന്ന സംഗീത് ബസ്സ് നാളെ (20- 10 - 22) വ്യാഴാഴ്ച സാന്ത്വന യാത്ര നടത്തുന്നു. മുഴുവൻ ഉദാരമതികളായ യാത്രക്കാരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ബസ്സ് ജീവനക്കാർ അഭ്യർത്ഥിച്ചു.

രോഗം ബാധിച്ച് മരണപ്പെട്ട പുലൂപ്പിയിലെ വിനോദൻ്റെയും ഭാര്യയുടെയും മൂന്നു കുരുന്നുകളുടെ സംരക്ഷണത്തിനായാണ് വിനോദൻ സംരക്ഷണ സമിതി  പ്രവർത്തിച്ചു വരുന്നത്.

Previous Post Next Post