കൊളച്ചേരി: - നമ്മുടെ മുഖ്യ ആഹാരമായ ചോറിനുള്ള അരി എങ്ങനെയുണ്ടാകുന്നു? പാഠപുസ്തകത്തിൽ വായിച്ചതിനപ്പുറത്തേക്ക് നേരനുഭവം തേടി കുട്ടികൾ ചേറിലിറങ്ങി. കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ ഈ വർഷവും കൊളച്ചേരി വയലിൽ കൃഷിയിറക്കി. കുട്ടികൾക്ക് ഞാറു നൽകി മാതൃകാ കർഷകൻ കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
നെൽകൃഷിയുടെ ഘട്ടങ്ങൾ, നാട്ടറിവുകൾ എന്നിവ അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പ്രകൃതിയാണ് നമ്മുടെയെല്ലാം ജീവിതത്തെ സുരക്ഷിതമാക്കുന്നതെന്നും പ്രകൃതിയുമായി ഇഴുകിച്ചേരേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു.വി.വി. രേഷ്മ ടീച്ചർ സ്വാഗതം പറഞ്ഞു.എസ് എസ്.ജി ചെയർമാൻ പി. പി. കുഞ്ഞിരാമൻ, വൈസ് ചെയർമാൻ കെ.വി.ശങ്കരൻ,പി.ടി.എ പ്രസിഡൻറ് ടി.വി.സുമിത്രൻ, വൈസ് പ്രസിഡൻ്റ് പ്രിയ.കെ.എ, മദേർസ് ഫോറം പ്രസിഡൻ്റ് നമിത പ്രദോഷ്, വൈസ് പ്രസിഡൻറ് രോഷിനി, കെ.ശാന്ത,സി.നിസാമുദ്ദീൻ, മാതൃകാ കർഷക നിഷ, കെ. ഉഷ, സുഷിത, അനിഷ തുടങ്ങിയവർ നേതൃത്വം നൽകി.
കുട്ടികൾ ഞാറുനടൽ യന്ത്രമുപയോഗിച്ച് ഞാറുനട്ടു. കുട്ടികൾക്ക് മധുര പലഹാര വിതരണവുമുണ്ടായി.