മയ്യിൽ :- സതീശൻ പാച്ചേനിയുടെ അകാല ദേഹവിയോഗത്തിൽ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മയ്യിൽ ടൗണിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി കെ.സി. ഗണേശൻ പാച്ചേനി അനുസ്മരണ പ്രഭാഷണം നടത്തി.
എൻ.കെ.രാജൻ (CPIM) ടി.വി. അസൈനാർ മാസ്റ്റർ (IUML) യു.സുരേഷ് (CPI) കെ.സി.സോമൻ നമ്പ്യാർ (Con.S) ബേബി സുനാഗർ (BJP) അഷ്റഫ് ഹാജി (മുജാഹിദ്) കെ.പി. ചന്ദ്രൻ മാസ്റ്റർ (വൈ.പ്രസിഡന്റ്, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി) C. H. മൊയ്തീൻ കുട്ടി (കൺവീനർ മൈനോറിറ്റി കോൺഗ്രസ് കണ്ണൂർ ജില്ല എന്നിവർ സംസാരിച്ചു.