കുറ്റ്യാട്ടൂർ: -കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ-ആത്മ കണ്ണൂരിന്റെ നേതൃത്വത്തിൽ, മാണിയൂർ വെസ്റ്റ് പാടശേഖരത്തിൽ ഫാം സ്കൂൾ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിപി റെജി ഉദ്ഘാടനം ചെയ്തു. കൃഷിഓഫീസർ ആദർശ് കെകെ പദ്ധതി വിശദീകരിച്ചു. കണ്ണൂർ കൃഷിവിജ്ഞാനകേന്ദ്രം പ്രോഗ്രാംകോഡിനേറ്റർ Dr. പി ജയരാജ് ക്ലാസെടുത്തു. കൃഷി അസിസ്റ്റന്റ് ജയരാജ് വികെ, ഉദയൻ ഇടച്ചേരി, ആത്മ എടിഎം സീനത്ത്,ഒ ബാലകൃഷ്ണൻ മാസ്റ്റർ, സി ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.