ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രക്തസാക്ഷിത്വ ദിനം ആചരിച്ചു


ചേലേരി : മുൻ പ്രധാനമന്ത്രി ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിനം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

ചേലേരിമുക്ക് ബസാറിൽ ഛായാച്ചിത്രത്തിൽ പുപ്പാർച്ചനയും അനുസ്മരണവും നടത്തി. പരിപാടി ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു. ഇന്ദിരാജിയെ അനുസ്മരിച്ച് കൊണ്ട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.വി.പ്രഭാകരൻ, KSSPA പി.കെ.പ്രഭാകരൻ മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മസ്റ്റർ, KSS PA മണ്ഡലം പ്രസിഡണ്ട് സി.വിജയൻ മാസ്റ്റർ, മണ്ഡലം സിക്രട്ടറി ഇ.പി.മുരളീധരൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സിക്രട്ടറി പി.കെ.രഘുനാഥൻ സ്വാഗതവും ബൂത്ത് പ്രസിഡണ്ട് കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു.

Previous Post Next Post