മയ്യിൽ :- കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. ടി.കെ.സത്യൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.വയലാറിൻ്റെ ഗാനങ്ങൾ കോർത്തിണക്കി അനിൽ.സി രചിച്ച 'ഭാവഗീതങ്ങളുടെ രാജശിൽപ്പി' എന്ന സംഗീത പരിപാടി അവതരണത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമായി.
നിരവധി ആളുകൾ വയലാർ ഗാനങ്ങളും കവിതകളും ആലപിച്ചു. വായനാ മത്സരത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വാർഡ് അംഗം ഇ.എം.സുരേഷ് ബാബു വിതരണം ചെയ്തു.
എൻ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. സി.കെ.പ്രേമരാജൻ സ്വാഗതവും കെ.സജിത നന്ദിയും പറഞ്ഞു.