മയ്യിൽ :- NIT സൂറത്ത്കലിൽ നിന്നും എം.ടെക്. വാട്ടർ റിസോഴ്‌സ് എൻജിനിയറിങ് ആൻഡ് മാനേജ്മെൻറിൽ ഗോൾഡ് മെഡലോടെ മയ്യിൽ സ്വദേശിനിയായ ടി.എൻ. ജോഷിത ഒന്നാം റാങ്ക് നേടി .
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ധർമേന്ദ്ര പ്രധാനിൽ നിന്നും സ്വർണ്ണ മെഡൽ സ്വീകരിച്ചു.
മയ്യിൽ വള്ളിയോട്ടെ വി.വി. ദേവദാസന്റെയും പുഷ്പഗിരി സെയ്‌ൻറ് ജോസഫ് ഹൈസ്കൂൾ അധ്യാപിക ടി.എൻ. ശ്രീജയുടെയും മകളാണ് ജോഷിത. മുൻപ് വിദ്യാരംഗം ഉപന്ന്യാസ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ജോഷിത.