ഒരാഴ്ച മുമ്പ് നാറാത്ത് നിന്ന് കാണാതായ വയോധികനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

 



നാറാത്ത്: ഒരാഴ്ച മുമ്പ് നാറാത്ത് നിന്ന് കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തടിക്കടവ് സ്വദേശിയും നാറാത്ത്താമസക്കാരനുമായ കെ.വി. ഉമ്മറിനെയാണ് നാറാത്ത് കല്ലൂരിക്കടവ് മണലിലെ ആൾപ്പെരുമാറ്റമില്ലാത്ത കടയുടെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇക്കഴിഞ്ഞ് 11ന് ഉച്ചയ്ക്കു ശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് ആലക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് മൂന്നു നാലു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം

Previous Post Next Post